യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

Posted on: November 13, 2013 8:28 am | Last updated: November 13, 2013 at 8:28 am

ഗൂഡല്ലൂര്‍: യുവതിയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോത്തഗിരി മുള്ളൈനഗര്‍ സ്വദേശിനിയായ പ്ലസ്റ്റു വിദ്യാര്‍ഥിനിയെ വിഷംനല്‍കി കൊല്ലാന്‍ ശ്രമിച്ച കേസിലാണ് കോത്തഗിരി സ്വദേശി പഴനിസ്വാമിയുടെ മകന്‍ ബാബു (25)യെ കോത്തഗിരി പോലീസ് അറസ്റ്റു ചെയ്തത്. ബാബു ഒന്നരവര്‍ഷമായി വിദ്യാര്‍ഥിനിയെ സ്‌നേഹിച്ചിരുന്നുവെങ്കിലും വിദ്യാര്‍ഥിനിക്ക് ഇത് ഇഷ്ടമായിരുന്നില്ല. പലപ്പോഴും ഇയാളുടെ പ്രേമാഭ്യര്‍ഥന നിരസിക്കുകയും ചെയ്തിരുന്നു. ആറ് മാസം മുമ്പ് ഇയാളുടെ ശല്യം കാരണം യുവതി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന യുവാവ് വീണ്ടും പ്രേമ അഭ്യര്‍ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ ബലമായ വിഷംകുടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടിയെ കോത്തഗിരി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.