കോള്‍ മേഖലയുടെ വികസനത്തിന് വിശാല കാഴ്ചപ്പാടുണ്ടാകണം: ഇ ടി

Posted on: November 13, 2013 8:24 am | Last updated: November 13, 2013 at 8:24 am

ചങ്ങരംകുളം: കോള്‍ മേഖലയുടെ വികസന പ്രവര്‍ത്തികള്‍ക്കായി വിവിധ പ്രൊജക്ടുകള്‍ക്ക് രൂപം നല്‍കുന്നതിന് പകരം കോള്‍മേഖലയുടെ സമഗ്ര വികസനത്തിനായി വിശാലമായ കാഴ്ചപ്പാടുണ്ടാകണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.
പൊന്നാനി കോള്‍ സംരക്ഷണ സമിതി സംഘടിപ്പിച്ച കോള്‍ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറകള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിശാലമായ കാഴ്ചപ്പാടോടെയായിരിക്കണം വികസന പ്രവര്‍ത്തികള്‍ നടപ്പിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, കെ എ ജയാനന്ദന്‍, എന്‍ ആലിക്കുട്ടി, മുഹമ്മദ് വക്കത്ത്, ആഇശക്കുട്ടി പ്രസംഗിച്ചു.