കൊച്ചുവേളിയില്‍ നിന്ന് രണ്ട് പ്രത്യേക ട്രെയിനുകള്‍

Posted on: November 13, 2013 12:31 am | Last updated: November 13, 2013 at 12:31 am

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിലേക്കും ദിബ്രുഗഢിലേക്കും ഓരോ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. 06314 കൊച്ചുവേളി-ബംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ നവംബര്‍ 14, 28 ഡിസംബര്‍ 12, 26, ജനുവരി ഒന്‍പത് ദിവസങ്ങളില്‍ പുറപ്പെടും. രാത്രി 8.15ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചക്ക് 1.30ന് ബംഗളൂരുവിലെത്തും. തിരിച്ച് കൊച്ചുവേളി-ബംഗളൂരു എക്‌സ്പ്രസ് നവംബര്‍ 15, 29 ഡിസംബര്‍ 13, 27 ജനുവരി 10 തീയതികളില്‍ സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ വൈകുന്നേരം 3.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി- ദിബ്രുഗഢ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് നവംബര്‍ 19, ഡിസംബര്‍ മൂന്ന്, 17, 31 ജനുവരി 14 തീയതികളില്‍ (ചൊവ്വാഴ്ച) രാത്രി 8.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ചകളില്‍ രാവിലെ 9.55ന് ദിബ്രുഗഢിലെത്തും. ദിബ്രുഗഢില്‍ നിന്ന് നവംബര്‍ 24, ഡിസംബര്‍ എട്ട്, 22, ജനുവരി അഞ്ച്, 19 തീയതികളില്‍ (ബുധനാഴ്ച) രാത്രി 12.15ന് പുറപ്പെട്ട് ബുധനാഴ്ച കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് രണ്ട്‌ട്രെയിനുകള്‍ക്കും കേരളത്തിലെ സ്റ്റോപ്പുകള്‍.