ഛത്തിസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം: മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: November 12, 2013 4:56 pm | Last updated: November 12, 2013 at 4:56 pm

chatisgarh mapറായ്പൂര്‍: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുഖ്‌ല മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു കൊല്ലപ്പെട്ട സൈനികര്‍.

ഇന്നലെയും ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഇന്നലത്തെ ആക്രമണം.