ജനസമ്പര്‍ക്ക പരിപാടി വോട്ടുപിടുത്തമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: November 12, 2013 12:01 pm | Last updated: November 12, 2013 at 12:01 pm

kodiyeriപാലക്കാട്: മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മുമ്പുള്ള വോട്ടുപിടുത്തമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ജനസമ്പര്‍ക്ക പരിപാടി. നേരില്‍ കാണാന്‍ കഴിയാത്ത എത്രയോ പാവങ്ങള്‍ സഹായം കിട്ടാതെ പോവുമ്പോള്‍ നേരില്‍ കാണുന്നവരെ മാത്രം പരിഗണിക്കുക എന്ന രീതിയാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇത് ശരിയായ നടപടിയല്ലെന്നും കോടിയേരി പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.