മമ്പുറം നേര്‍ച്ച ഇന്ന് സമാപിക്കും

Posted on: November 12, 2013 11:48 am | Last updated: November 12, 2013 at 11:48 am

തിരൂരങ്ങാടി: ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ട്‌നേര്‍ച്ച ഇന്ന് സമാപിക്കും. രാവിലെ 10ന് അന്നദാനം ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി സംബന്ധിക്കും. ഉച്ചക്ക് മൗലിദ് ദുആ മജ്‌ലിസ് നടക്കും.
തിരൂരങ്ങാടി: മമ്പുറം ആസാദ് നഗറില്‍ ഇന്ന് രാവിലെ 11ന് മമ്പുറംതങ്ങളുടെ ആണ്ട് നേര്‍ച്ച നടക്കും. മൗലിദ്, അനുസ്മരണം, അന്നദാനം എന്നിവക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് ചെമ്മാട് ടൗണ്‍ സുന്നി മസ്ജിദില്‍ വിവിധ പരിപാടികള്‍ നടന്നു. ജഅ്ഫര്‍ അസ്ഹരി കൈപ്പമംഗലം അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ന് ഗതാഗത നിയന്ത്രണം
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ സമാപന ദിവസമായ ഇന്ന് മമ്പുറത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാലത്ത് എട്ടുമുതല്‍ വൈകുന്നേരം ആറ് വരെ മമ്പുറം നടപ്പാലം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.