ഒരു കോടിയുടെ വികസന പ്രവര്‍ത്തികള്‍ക്ക് അനുമതി

Posted on: November 12, 2013 11:33 am | Last updated: November 12, 2013 at 11:33 am

മഞ്ചേരി: മഞ്ചേരി മണ്ഡലത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയെന്ന് എം എല്‍ എ അഡ്വ. എം ഉമ്മര്‍ അറിയിച്ചു. സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍ സി ഡി പ്രൊജക്ടര്‍, വൈദ്യുതീകരണം, കുടിവെള്ള പദ്ധതി, നടപ്പാത നിര്‍മാണം, കുഴല്‍കിണര്‍ നിര്‍മാണം, കെട്ടിട നിര്‍മാണം, റോഡ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ട് അനുവദിച്ചത്.
സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍ സി ഡി പ്രൊജക്ടറുകള്‍ വാങ്ങുന്നതിന് 12.50 ലക്ഷം, കിഴക്കേതല പന്നിക്കുഴി കുടിവെള്ള പദ്ധതി 6.50 ലക്ഷം, കാരക്കുന്ന് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വാഹനം 5 ലക്ഷം, വെള്ളുവങ്ങാട് പീപ്പിള്‍സ് ലൈബ്രറി കെട്ടിട നിര്‍മാണം 4 ലക്ഷം, കോളജ്കുന്ന് റോഡിലൂടെ കടന്നുപോകുന്ന 110 കെ വി ലൈന്‍ പുനസ്ഥാപിച്ച് വൈദ്യുതി എത്തിക്കാന്‍ 3 ലക്ഷം,
മണ്ണാര്‍മല ജംഗ്ഷന്‍-പഴംകുളം റോഡ് 3.50 ലക്ഷം, മുള്ള്യാകുര്‍ശ്ശി കോക്കാട് റോഡ് 3.50 ലക്ഷം, പൂന്താനം സ്മാരക യു പി സ്‌കൂള്‍-കീഴാറ്റൂര്‍ എല്‍ പി സ്‌കൂള്‍ റോഡ് 2.50 ലക്ഷം, ആറ്റുതൃക്കോവില്‍ ക്ഷേത്രം റോഡ് 2.50 ലക്ഷം, പറശ്ശീരിപ്പടി-റെയില്‍വേസ്റ്റേഷന്‍ റോഡ് 1 ലക്ഷം, എടപ്പറ്റ മരുതക്കോട് റോഡ് 1.50 ലക്ഷം, ചുള്ളിയോട് കുന്ന്-ട്രാന്‍സ്‌ഫോര്‍മര്‍-നമസ്‌കാരപള്ളി റോഡ് 2 ലക്ഷം,
മടത്തിക്കുന്ന്-പൊട്ടകണ്ണിപ്പാടം റോഡ് 2 ലക്ഷം, പുളിയംതോട്-കട്ടുപ്പാറകുണ്ട് റോഡ് 2 ലക്ഷം, മങ്കരവാടി കല്ലാമ്പാറ റെയുല്‍വേലൈന്‍ റോഡ് 2 ലക്ഷം, കോട്ടോത്ത്പടി അങ്കണ്‍വാടി കുഴല്‍കിണര്‍ നിര്‍മാണം 72000, മൈനര്‍ ബസാര്‍ അങ്കണ്‍വാടി കുഴല്‍കിണര്‍ നിര്‍മാണം 72000, കല്ലാമ്പാറ അത്തിക്കുന്ന് പ്രദേശത്ത് വൈദ്യുതീകണം,
പറമ്പന്‍ പൂള-പാറാകുഴി റോഡ് 3 ലക്ഷം, കിഴക്കേപാണ്ടിക്കാട്, എമ്മക്കര റോഡ് 3 ലക്ഷം, ചെമ്പ്രശ്ശേരി ഈസ്റ്റ് സ്‌കൂള്‍പടി-നാല് സെന്റ് കോളനി റോഡ് 3 ലക്ഷം, ചെമ്പ്രശ്ശേരി ഈസ്റ്റ് സ്‌കൂള്‍പടി -നാല് സെന്റ് കോളനി റോഡ് 3 ലക്ഷം, കൊളപ്പറമ്പ് അങ്കണ്‍വാടി അഡോളസെന്റ് സെന്റര്‍ നിര്‍മാണം 2.50 ലക്ഷം, ഒടോമ്പറ്റ-പെരുമ്പുല്ല് അങ്കണ്‍വാടി കുഴല്‍കിണര്‍ 1.50 ലക്ഷം, കണ്ടാലപ്പറ്റ-തൊള്ളാമ്പാറ റോഡ് 3.5 ലക്ഷം, ചെരണി-ബ്ലോസം സ്‌കൂള്‍ റോഡ് 2.5 ലക്ഷം, തൃക്കലങ്ങോട് 32-ഊത്താലകണ്ടി റോഡ് 5 ലക്ഷം,
ആമയൂര്‍ റോഡ്-ചെറുവള്ളി റോഡ് 3 ലക്ഷം, ഇടശ്ശേരികുന്ന് ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലേക്കുള്ള നടപ്പാത 2 ലക്ഷം, കോട്ടക്കുത്ത്, പടിക്കല്‍പറമ്പ് ഫിര്‍ദൗസ് നഗര്‍ റോഡ് 2.5 ലക്ഷം, കോലാര്‍കുന്ന് വാക്കെതൊടി ജുമുഅ മസ്ജിദ് റോഡ് 2.5 ലക്ഷം, മേലേപറമ്പ്-പുത്തന്‍കുളം റോഡ് 2.5 ലക്ഷം, വട്ടപ്പാറ ചക്കിനിഡ്രൈനേജ് നിര്‍മാണം 2 ലക്ഷം, കാളികാവ് അമ്പലത്തിലേക്കുള്ള ചാലിക്കല്‍ തോട് നടപ്പാത നിര്‍മാണം 50000 എന്നീ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.