റോഡുകള്‍ പൊളിക്കുന്നതിന് മുമ്പ് അനുമതി തേടണം: കലക്ടര്‍

Posted on: November 12, 2013 11:32 am | Last updated: November 12, 2013 at 11:32 am

മലപ്പുറം: പൊതുമരാമത്ത് റോഡ്‌സ്, ദേശീയപാത വിഭാഗത്തിന്റെ അധീനതയിലുള്ള റോഡുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പൊളിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി തേടണമെന്ന് കലക്ടര്‍ കെ ബിജു നിര്‍ദേശം നല്‍കി. റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പിടുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ എന്‍ എച്ച്, പി ഡബ്ള്‍യു ഡി അധികൃതര്‍ക്ക് വിവരം നല്‍കണം. നിലവില്‍ പുരോഗമിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.