ദ്യോകോവിച്ചിന് എ ടി പി ടൂര്‍ കിരീടം

Posted on: November 12, 2013 8:21 am | Last updated: November 12, 2013 at 8:21 am

novak-djokovicലണ്ടന്‍: റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് സെര്‍ബിയയുടെ നോവാക് ദ്യോകോവിച്ചിന് എ ടി പി വേള്‍ഡ് ടൂര്‍ കിരീടം. 6-3, 6-4 എന്ന സ്‌കോറിനാണ് ദ്യോകോവിച്ച് ലോക ഒന്നാം നമ്പര്‍ താരമായ നദാലിനെ തോല്‍പ്പിച്ചത്. 1,923,000 ഡോളറാണ് സമ്മാനത്തുക.

ഡബിള്‍സില്‍ സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ-ഡേവിഡ് മറേറോ സഖ്യം കിരീടം നേടി. അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാരുടെ സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-7, 10-7.