Kerala
പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കണം: ജോസഫ് വിഭാഗം
പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് ജോസഫ് വിഭാഗം. കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമതി യോഗത്തിലാണ് ജോസഫ് വിഭാഗം ഇക്കാര്യം ഉന്നയിച്ചത്. തങ്ങള്‍ക്കൊപ്പമുള്ള നേതാക്കളെ പിസി ജോര്‍ജ് അപമാനിച്ചുവെന്നും ജോസഫ് വിഭാഗം ആരോപിച്ചു.
എന്നാല്‍ ജോസഫ് വിഭാഗത്തിന്റെ ആവശ്യം കെ.എം മാണി അംഗീകരിച്ചില്ല. ടി.യു കുരുവിളയും, ഡോ. കെ.സി ജോസഫും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. യോഗത്തിനു ശേഷം മാധ്യമങ്ങലോട് പ്രതികരിക്കാന്‍ കെ.എം മാണി തയ്യാറായില്ല.
---- facebook comment plugin here -----