ഖത്തറില്‍ ‘മെര്‍സ്’ രോഗം വീണ്ടും

Posted on: November 11, 2013 7:35 pm | Last updated: November 11, 2013 at 7:42 pm

merseദോഹ: രാജ്യത്ത് വീണ്ടും ‘മെര്‍സ്'(മിഡില്‍ ഈസ്റ്റ് റെസ്പിറേട്ടറി സിന്‍ഡ്രോം) രോഗം. നാല്‍പ്പത്തിയെട്ടു വയസ്സ് പ്രായമുള്ള വിദേശിയില്‍ രോഗബാധ സ്ഥിരീകരിച്ചതായി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് അറിയിച്ചു.വ്യത്യസ്ത അസുഖങ്ങളുള്ള ഇയാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം സൗദിയിലും ഇതേ രോഗം പിടിപെട്ട് ചികിത്സ തേടിയവരുടെ വിവരം ബന്ധപ്പെട്ട മന്ത്രാലയം പുറത്തു വിട്ടിരുന്നു. റിയാദില്‍ ഒരു എഴുപത്തിരണ്ടുകാരനും ജിദ്ധയില്‍ നാല്‍പത്തിമൂന്നുകാരനായ സ്വദേശിയുമാണ് ചികിത്സയില്‍ കഴിയുന്നത്‌. അതേ സമയം പ്രസ്തുത രോഗം ബാധിച്ച് ലോകത്ത് ഇത് വരെയായി 127 പേര്‍ മരണമടഞ്ഞതായാണ് കണക്ക്.അവരില്‍ ഖത്തറില്‍ നിന്നുള്ള രണ്ടു പേരും സൗദിയില്‍ അമ്പത്തിരണ്ടു പേരും ഉള്‍പ്പെടും.