ചാള്‍സ് രാജകുമാരനും പത്‌നിയും കൊച്ചിയിലെത്തി

Posted on: November 11, 2013 4:46 pm | Last updated: November 11, 2013 at 11:39 pm

CHARLS AND KAMILകൊച്ചി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സും പത്‌നി കാമിലയും കൊച്ചിയിലെത്തി. ഉച്ചക്ക് ഒന്നരക്ക് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവകളത്തിലെത്തിയ ഇരുവര്‍ക്കും ഊഷ്മള സ്വീകരണം നല്‍കി. കേരളീയ ശൈലിയിലായിരുന്നു സ്വീകരണം.

തേവരയിലെ കേരള ഫോക്‌ലോര്‍ മ്യൂസിയം സന്ദര്‍ശിക്കാനാണ് ഇരുവരും ആദ്യം പുറപ്പെട്ടത്. ഇതിന് ശേഷം വില്ലിങ്ഡന്‍ ദ്വീപിലെ ടാജ് വിവാന്തയിലേക്കു പോകും. അവിടെയാണ താമസം. രാജകുമാരനും മറ്റ് അതിഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.