നെയ്യാര്‍ ഡാം: തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Posted on: November 11, 2013 11:03 am | Last updated: November 11, 2013 at 11:03 am

ന്യൂഡല്‍ഹി: നെയ്യാര്‍ ഡാമില്‍ നിന്ന് ജലം വിട്ടുനല്‍കാനുള്ള തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നെയ്യാറില്‍ നിന്ന് 150 ഘന അടി ജലം ഇടക്കാല ഉത്തരവിലൂടെ ജലം വിട്ടുനല്‍കാനായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. എന്നാല്‍ കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.

അതേസമയം മുല്ലപ്പെരിയാര്‍ കേസില്‍ വിധി വൈകുമെന്ന് സുപ്രീംകോടതി പറഞ്ഞു. കേസ് വിലയിരുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണ് എന്നും സുപ്രീംകോടതി പറഞ്ഞു.