ഛത്തീസ്ഗഡില്‍ വോട്ടിംഗ് ആരംഭിച്ചു

Posted on: November 11, 2013 10:53 am | Last updated: November 12, 2013 at 12:59 pm

chhattisgrahpolls_sumit2_338x225റായ്പൂര്‍: കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 മണ്ഡലത്തിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. മാവോയിസ്റ്റുകളുടെ ഭീഷണി കണക്കിലെടുത്ത് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ മൂന്ന് മണി വരെയാക്കി ചുരുക്കിയിട്ടുണ്ട്. മവോയിസ്റ്റുകളുടെ സജീവമായ സാന്നിദ്ധ്യമുള്ള മണ്ഡലങ്ങളിലും ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഒരു ലക്ഷത്തിലധികം ഭടന്‍മാരെ സുരക്ഷാചുമതലക്കായി വിന്യസിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് നടക്കുന്നിടത്ത് ഹെലികോപ്റ്ററുകളുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം പോളിംഗ് ഓഫീസര്‍മാര്‍ക്കെതിരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. തെരെഞ്ഞെടുപ്പ് സാമഗ്രികള്‍ ഉള്‍പ്പെടെ നശിപ്പിച്ചതിനെത്തുടര്‍ന്ന് പല മണ്ഡലത്തിലും തെരെഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.