ജനസമ്പര്‍ക്ക പരിപാടി ഇന്ന് പാലക്കാട്; കനത്ത സുരക്ഷ

Posted on: November 11, 2013 8:53 am | Last updated: November 11, 2013 at 11:33 pm

janasambarkam-2പാലക്കാട്: കനത്ത സുരക്ഷക്കിടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രിക്കെതിരെ പതിനായിരം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് അറിയിച്ചിട്ടുണ്ട്.

5500 പരാതികളാണ് പരിഗണിക്കുന്നത്. 18460 പരാതികളാണ് പരിശോധിച്ചത്. ഇതില്‍ 12670 പരാതികള്‍ വകുപ്പ്തല അന്വേഷണത്തില്‍ തള്ളിയതിട്ടുണ്ട്.

രാവിലെ ആറുമുതല്‍ പരാതിക്കാരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.

പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എ ഡി ജി പി ശങ്കര്‍ റെഡ്ഡി, തൃശൂര്‍ റേഞ്ച് ഐ ജി ടി ഗോപിനാഥ് എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല. പരിപാടിക്ക് എത്തുന്നവര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്.