Connect with us

Kozhikode

ദേശീയ പ്രബന്ധ മത്സരം നടത്തുന്നു

Published

|

Last Updated

പൂനുര്‍: മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയുഷന്‍സ് കോണ്‍വോക്കെഷനോടനുബന്ധിച്ച് ഹാജി എപി ബാവ സ്മാരക ദേശീയ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ വര്‍ത്തമാന ജീവിതം എന്ന പ്രമേയത്തില്‍ ഇംഗ്ലീഷിലോ അറബിയിലോ ഇരുപത് പുറത്തില്‍ കവിയാത്ത രചന ഡിസംബര്‍ ഇരുപതിനകം mggicompetition@gmail.com ഇമെയിലിലേക്ക് അയക്കണം. പ്രമേയപരിധിയില്‍ പെടുന്ന വിഷയം മത്സരാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം പതിനായിരം, ഏഴായിരം, നാലായിരം രൂപ വീതവും തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജ്യൂറി പുരസ്‌കാരവും നല്‍കും. രാജ്യത്തെ മുഴുവന്‍ കോളേജ്, ശരീഅത്, യൂനിവേഴ്‌സിറ്റി, ദഅ്‌വ, വിദ്യാര്‍ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഉന്നത അക്കാദമിസ്റ്റുകളും എഴുത്തുകാരും മൂല്യനിര്‍ണയം നടത്തി തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സമാപന ഗ്രാന്റ് കോണ്‍വോക്കെഷനില്‍ വെച്ച് ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പുരസ്‌കാരം സമ്മാനിക്കും. വിശദ വിവരങ്ങള്‍ക്ക് www.mnccompetition.wix.com, www.mgsmindia.com എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.