എസ് വൈ എസ് വളണ്ടിയര്‍ ട്രൈനിംഗ് ഇന്ന് ഫലാഹില്‍

Posted on: November 10, 2013 1:02 pm | Last updated: November 10, 2013 at 1:02 pm

കല്‍പറ്റ: സമസ്ത കേരള സുന്നീ യുവജന സംഘം(എസ് വൈ എസ്) ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായി ആതുര ശുശ്രൂഷാ രംഗത്ത് സൗജന്യ സേവനം നടത്താന്‍ തയ്യാറായ സാന്ത്വനം വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ദാറുല്‍ഫലാഹില്‍ ഇന്ന് തുടങ്ങും.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്കാണ് മെഡിക്കല്‍ രംഗത്തുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ സമഗ്ര ട്രൈനിംഗ് നല്‍കുന്നത്. രാവിലെ 10മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ട്രൈനിംഗ്.
പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സാന്ത്വനം വളണ്ടിയര്‍മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ക്ഷേമകാര്യ സെക്രട്ടറി അറിയിച്ചു.