മദ്‌റസ നവീകരണം

Posted on: November 10, 2013 12:09 pm | Last updated: November 10, 2013 at 12:09 pm

നിലമ്പൂര്‍: മമ്പാട് കളംകുന്ന് വാദീബദ്ര്‍ സിറാജുല്‍ ഹുദാ മദ്‌റസയുടെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട് ക്ലാസ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എം എ റസാഖും ലൈബ്രറി ഉദ്ഘാടനം മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് മാലപ്ര ചന്ദ്രനും നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് കെ പി ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. ബഷീര്‍ സഖാഫി, പി യൂനുസ്, മുബാറക്, കെ പി ഷൗക്കത്ത്, പി അബൂബക്കര്‍ സംസാരിച്ചു.