ലോകത്തിലെ പത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കേരളവും

Posted on: November 9, 2013 4:49 pm | Last updated: November 10, 2013 at 3:52 pm

kerala_tourism_AFP_360x270തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച പത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും. ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് ട്രാവല്‍ ഗൈഡ് പ്രസാധന രംഗത്തെ പ്രമുഖരായ ലോണ്‍ലി പ്ലാനറ്റാണ് കുടുംബസമേതം അവധിക്കാലം ചെലവഴിക്കാവുന്ന പത്ത് കേന്ദ്രങ്ങളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയത്. ന്യൂയോര്‍ക്ക് സിറ്റി, ഡെന്‍മാര്‍ക്ക്, പ്രാഹ, ഐലാന്‍ഡ്, ഇറ്റലി, ഹവാലി എന്നിവയാണ് പട്ടികയിലെ മറ്റു പ്രധാന കേന്ദ്രങ്ങള്‍.

കേരളത്തിലെ പച്ചപ്പും ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ബോട്ട് റൈസിംഗുമെല്ലാമാണ് പട്ടികയില്‍ ഇടം നേടാന്‍ കേരളത്തെ സഹായിച്ചത്. ലോന്‍ലി പ്ലാനറ്റ് അവാര്‍ഡ് ലണ്ടനില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ ഹരി കിഷോര്‍ ഏറ്റുവാങ്ങി.