കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവെട്ടുമെന്ന് തൃണമൂല്‍ നേതാവിന്റെ ഭീഷണി

Posted on: November 9, 2013 11:35 am | Last updated: November 9, 2013 at 11:35 am

mandalകൊല്‍ക്കത്ത: തൃണമൂല്‍ പ്രവര്‍ത്തകരെ അക്രമിക്കുകയോ പാര്‍ട്ടി കൊടികളോ പോസ്റ്ററുകളോ നശിപ്പിക്കുകയോ ചെയ്താല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവെട്ടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. തൃണമൂല്‍ റാലിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവെട്ടുമെന്ന് തൃണമൂല്‍ ഭീര്‍ഭും ജില്ലാ പ്രസിഡന്റ് അനുബ്രാത മണ്ഡല്‍് ഭീഷണിമുഴക്കിയത്.

അതേസമയം മണ്ഡലിന്റെ പ്രസ്താവനക്കെതിരെ പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സര്‍ക്കാറിന്റെയും പിന്തുണയോടെയാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രകാശ് മിശ്ര ആരോപിച്ചു. മണ്ഡലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.