പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

Posted on: November 9, 2013 8:00 am | Last updated: November 9, 2013 at 8:00 am

പേരാമ്പ്ര: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്തിരിക്കര കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്ന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പൂനൂരില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പന്തിരിക്കരയിലെ സ്ത്രീ ഉള്‍പ്പെടുന്ന റാക്കറ്റിന്റെ പിടിയിലകപ്പെടുകയും ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ബന്ധുവീട്ടിലെത്തുകയും ചെയ്ത പെണ്‍കുട്ടി അവിടെ വെച്ചും പീഡിപ്പിക്കപ്പെട്ടെന്നാണ് പരാതി. കോഴിക്കോട് ലോഡ്ജില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയതായും സൂചനയുണ്ട്.
പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പലര്‍ക്കും കൈമാറിയെന്നും പറയുന്നു. റാക്കറ്റുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ അടുത്ത ബന്ധു സംഭവത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. നേരത്തെ പന്തിരിക്കരയില്‍ 15 കാരി ആത്മഹത്യ ചെയ്യാനിടയായ സംഭവവും ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷിക്കും.