ടുജി കേസ്: വിചാരണ അവസാനിപ്പിക്കാന്‍ രാജ ഹരജി നല്‍കി

Posted on: November 8, 2013 8:32 pm | Last updated: November 9, 2013 at 9:47 am

A-Raja-3ടുജി കേസില്‍ തന്റെ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ സി ബി ഐ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സി ബി ഐക്ക് നിയമസാധുതയില്ല എന്ന ഗുവാഹത്തി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാജ ഹരജി നല്‍കിയത്. നിയമസാധുതയില്ലാത്ത ഒരു അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ക്ക് വിശ്വാസ്യതയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജയുടെ ഹരജി.

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ രൂപവത്കരണം തന്നെ അസാധുവാണെന്ന് ഇന്നലെ ഗുവാഹത്തി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 1963 ഏപ്രില്‍ 1ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രമേയം വഴിയാണ് സി ബി ഐക്ക് രൂപം നല്‍കിയത് എന്നും അതുകൊണ്ടുതന്നെ സി ബി ഐക്ക് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്നുമാണ് കോടതി ഇന്നലെ വിധിച്ചത്.