ലീഗ് ഇടപെടല്‍ വിദ്യഭ്യാസരംഗത്തെ തകര്‍ത്തു: കെഎസ്‌യു

Posted on: November 8, 2013 12:06 pm | Last updated: November 8, 2013 at 2:07 pm

kSU_logo

കൊല്ലം: മുസ്ലിം ലീഗിനെതിരെ കെഎസ് യു സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. ലീഗിന്റേയും ഘടക കക്ഷികളുടേയും ഇടപെടല്‍ വിദ്യാഭ്യാസരംഗത്തെ തകര്‍ത്തുവെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വിദ്യാഭ്യാസപ്രമേയത്തില്‍ പറയുന്നു. ലീഗിന് കിട്ടിയ വകുപ്പ സ്വന്തം വകുപ്പാക്കി മാറ്റാണ് മുസ്ലിം ശ്രമിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ ലീഗിന്റെ ഏകാധിപത്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഘടക കക്ഷികള്‍ക്ക് വീടുപണി ചെയ്യുന്നവരെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തലപ്പത്ത് നിയമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. അണ്‍ ഐഡഡ് സ്‌കൂളുകളില്‍ ഏകീകൃത സിലബസ് നടപ്പിലാക്കണം. ഏണ്‍ ഐഡഡ് സ്ഥാപനങ്ങലില്‍ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.