സെവന്‍സ് ഫ്ഌഡ്‌ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അമ്പലവയലില്‍

Posted on: November 8, 2013 8:30 am | Last updated: November 8, 2013 at 8:30 am

കല്‍പറ്റ: അമ്പലവയല്‍ ഫുട്‌ബോള്‍ ക്ലബും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫട്‌ബോള്‍ ടൂര്‍ണമെന്റ് അടുത്തമാസം ആറുമുതല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള 24 ടീമുകള്‍ പങ്കെടുക്കും.
അമ്പലവയല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം അമ്പലവയല്‍ പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റിനും അമ്പലവയല്‍ ഗവ. ഹൈസകൂളിന്റെ നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാസഹായനിധിയിലേക്കുമാണ് നല്‍കുക. ക്ല്ബ് നേരിട്ട് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലാഭവിഹിതം ഉപയോഗിക്കും. മുളകളും കവുങ്ങും ഉപയോഗിച്ച് നിര്‍മിക്കുന്ന ഗാലറിക്ക് പകരം പൂര്‍ണമായി സ്റ്റീല്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഗാലറിയാണ് മത്സരത്തിനായി ഒരുക്കുന്നത്. ഇത്തരത്തിലുള്ളള ഗാലറിയോടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജില്ലയില്‍ ആദ്യമായാണ് തയ്യറാക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒ.സി. വര്‍ഗീസ് മെമ്മോറിയല്‍ സ്വര്‍ണക്കപ്പും രണ്ടാം സ്ഥാനക്കാര്‍ക്ക് കുന്നേല്‍ കുട്ടപ്പന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് വെള്ളിക്കപ്പുമാണ് നല്‍കുക. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, തൃശൂര്‍ ജിംഖാന, മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോ, ജവഹര്‍ മാവൂര്‍, തൃശൂര്‍ ആലുക്കാസ്, ഫ്രണ്ട്‌സ് മമ്പാട്, അരീക്കോട് ടൗണ്‍ ടീം, യുണൈറ്റഡ് എഫ്‌സി എരുമാട്, എഫ്‌സി ചെന്നൈ, എവൈസി ഉച്ചാരക്കടവ്, എഫ്‌സി കൊണ്ടോട്ടി, അല്‍ശബാബ് തൃപ്പനച്ചി തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ആദ്യമത്സരത്തില്‍ അല്‍മദീനയും ആലുക്കാസും ഏറ്റുമുട്ടും. ക്ലബ് പ്രസിഡന്റ് സി. റഷീദ്, സെക്രട്ടറി പി.കെ. ഡെന്നി, റഹിം, എം.ടി. അനില്‍, സഫീര്‍, അജിത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.