Connect with us

Eranakulam

ഒളിക്യാമറ: ആന്തോത്ത് എസ് ഡി ഒ ഓഫീസിലേക്ക് എസ് വൈ എസ് മാര്‍ച്ച്

Published

|

Last Updated

ഒളിക്യാമറ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമൊവശ്യപ്പെട്ട് ആന്ത്രോത്ത് എസ്.ഡി.ഒ ഓഫീസിലേക്ക് സുന്നി സംഘടനകള്‍ നടത്തിയ മാര്‍ച്ച്

ആന്ത്രോത്ത്: ആന്ത്രോത്ത് ഹൈസ്‌കൂളില്‍ കലോത്സവത്തിനിടെ ബാത്ത്‌റൂമിലും ഡ്രസ്സിംഗ് റൂമിലും ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമൊവശ്യപ്പെട്ട് എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി എസ്.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

അറസ്റ്റ് ചെയ്ത ഒരു പ്രതിയെ ജാമ്യത്തില്‍ വിട്ടതിലൂടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശക്തമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. സാമൂഹിക വിരുദ്ധര്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. കുട്ടികളെ ഇതിന് കരുവാക്കുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികളും പൊതുസമൂഹവും ഉണന്ന് പ്രവര്‍ത്തിക്കണമെന്ന് മാര്‍ച്ച്ആവശ്യപ്പെട്ടു.

മേച്ചരി തിരുവത്ത പള്ളിയ്ക്കു സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് എസ്.എസ്.എസ് ലക്ഷദ്വീപ് സ്റ്റേറ്റ് ട്രഷറര്‍ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍, ആന്ത്രോത്ത് ദ്വീപ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ ബാദുഷ, പി പി പൂക്കോയ ഹാജി, സി വി പി ബഷീര്‍ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് ആന്ത്രോത്ത് എസ്.ഡി.ഒ ഐ.സി പൂക്കോയ സുന്നി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

 

Latest