Connect with us

Palakkad

ശിരോവസ്ത്ര നിരോധം നീക്കി

Published

|

Last Updated

പാലക്കാട്: കണ്ണാടി തണ്ണീര്‍പന്തല്‍ വാസവി വിദ്യാലയ സി ബി എസ് ഇ സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശിരോവസ്ത്ര നിരോധനം നീക്കി. ഇന്നലെ പ്രിന്‍സിപ്പല്‍ രക്ഷിതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ശിരോവസ്ത്രം അണിയാന്‍ അനുവദിക്കാമെന്ന്് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കിയത്. സ്‌കൂള്‍ തുടങ്ങി അഞ്ചുവര്‍ഷമായിട്ടും ഇതുവരെയും മുസ്്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് സ്‌കൂള്‍ അധ്യാപകര്‍ വിലക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ പലതവണ പ്രിന്‍സിപ്പാളിനെ സമീപിച്ചെങ്കിലും ക്ലാസില്‍ ശിരോവസ്ത്രം അനുവദിക്കില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്.
കഴിഞ്ഞവര്‍ഷത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യത്തിന് സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്ക് വേണ്ടി എന്‍ ദാവൂദ്, ഐ ബശീര്‍, മുത്തലിഫ്, കെ പി ജലീല്‍, താജുദ്ദീന്‍ കണ്ണാടി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest