അഴിയൂരില്‍ സി പി എം – ബി ജെ പി സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്

Posted on: November 7, 2013 7:57 am | Last updated: November 7, 2013 at 7:57 am

വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍ സി പി എം – ബി ജെ പി സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്ക്. ബി ജെ പി പ്രവര്‍ത്തകരായ ചിരുകണ്ടത്ത് ശശി, സുധീഷ്, സി പി എം പ്രവര്‍ത്തകരായ ലക്ഷം വീട് കോളനിയില്‍ മുഹമ്മദ് ഫസലു, കല്ലുപറമ്പത്ത് റിന്‍ശാദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് ഫസലു ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയാണ്. കോറോത്ത് റോഡിലെ മരമില്ലിന് സമീപത്ത് വെച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് റിന്‍ശാദിനും മുഹമ്മദ് ഫസലുവിനും പരുക്കേറ്റത്. ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.