സഅദിയ്യയില്‍ ജലാലിയ്യ: ദിക്ര്‍ഹല്‍ഖ നവം: 10ന് ഞായറഴ്ച്ച

Posted on: November 6, 2013 9:55 am | Last updated: November 6, 2013 at 9:55 am

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ മാസന്തോറും നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഈ മാസം 10ന് (നവംമ്പര്‍) ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് മാലപ്പാട്ട് ആസ്വാദനം തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ത്ഥന നടക്കും. മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദിതുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എന്നിവര്‍ സംബന്ധിക്കും. ഉദ്‌ബോധനം നടത്തും.
ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസ്‌ന് കെ.പി. ഹുസൈന്‍ സഅദി കെ.സി.റോഡ് നേതൃതം നല്‍കും.