Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published

|

Last Updated

നെയ്യാറ്റിന്‍കര: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം കണക്കിലെടുത്ത് നെയ്യാറ്റിന്‍കര താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്എഫ്‌ഐ നേതാവിന്റെ പിതാവ് വെട്ടേറ്റ് മരിച്ചിരുന്നു. ഏരിയാ സെക്രട്ടറി ശിവപ്രസാദിന്റെ അച്ഛന്‍ നാരായണന്‍ നായര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്് ആണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ എസ്എഫ്‌ഐ നേതാവ് വെട്ടേറ്റ് മരിച്ചിരുന്നു.