‘ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍’ പരിപാടി ഈ മാസം 11ന് ഇരിട്ടിയില്‍

Posted on: November 6, 2013 5:29 am | Last updated: November 6, 2013 at 8:30 am

ഇരിട്ടി: സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാഭരണകൂടവും ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ‘ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍’ പരിപാടി ഈ മാസം 11ന് രാവിലെ 10 മണി മുതല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഉന്നയിക്കാവുന്നതും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതുമാണ്. പൊതുവായ പരാതികള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ മേഖലയിലെ ജനപ്രതിനിധികള്‍ മുഖേനയോ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നാളെ വൈകുന്നേരം അഞ്ചിന് മുമ്പ് നല്‍കേണ്ടതാണ്. ഇതോടൊന്നിച്ച് ഗ്രാമീണ മേഖലയിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ആര്‍-റിഥം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടക്കും. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഷൈമ, ബി ഡി ഒ. കെ എസ് സുനില്‍, സി അശ്രഫ്, എം രാഘവന്‍ മാസ്റ്റര്‍ പങ്കെടുത്തു.