Palakkad
എസ് ഐമാരുടെ അവധി: മണല്‍കടത്തുകാര്‍ക്ക് ചാകര

കൂറ്റനാട്: തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐമാര്‍ അവധിയില്‍പോയാല്‍ മണല്‍കടത്തുകാര്‍ക്ക് ചാകര. അവധികള്‍ നിരീക്ഷിക്കുന്ന ഇവര്‍ രാവും പകലും മാരത്തോണ്‍ഓട്ടത്തിലാണ്.
മണല്‍ കടത്തിനെതിരെ മുഖംനോക്കാതെ നടപടി എടുക്കുന്നവരാണ് രണ്ടിടത്തും സേവനമനുഷ്ടിക്കുന്നത്. ഇവരുടെ ഇടപെടല്‍ മൂലം മണല്‍മാഫിയകളില്‍ നിന്ന് വരുമാനം കിട്ടിയിരുന്നത് മുടങ്ങിയ ചില കീഴുദ്യോഗസ്ഥരാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍.
തൃത്താല എസ് ഐ അവധിയിലായ രണ്ട് ദിവസവും മേഖലയില്‍ വര്‍ധിച്ചതോതിലാണ് മണലെടുത്തിരുന്നത്. ചാലിശ്ശേരിയില്‍ എസ് ഐ അസുഖം മൂലം അവധിയിലായിരുന്നു. ഈസമയമത്രയും മണല്‍കടത്തുകാര്‍ പരമാവധി മുതലാക്കി. കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയിലെ മണല്‍ വാഹനം കേടുവന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ മണല്‍ സഹിതം ചാലിശ്ശേരി പൊലീസിന് കൈമാറിയിരുന്നു.
എന്നാല്‍ വേണ്ട നടപടിയെടുക്കാതെ ഇത് വിട്ടുകൊടുക്കുകയായിരുന്നു.
നേരത്തെ എസ് ഐമാരുമായി പരിചയം നടിച്ച് പിന്നീട് ഫോണിലൂടെ ഇവരുടെ നീക്കം മനസിലാക്കി മണല്‍മാഫിയക്ക് നല്‍കിയിരുന്ന വിരുതരും പരിസരത്തുണ്ട്. ഇത് മനസിലാക്കിയ എസ് ഐമാര്‍ പോകുന്ന സ്ഥലത്തിന്റെ എതിര്‍ഭാഗത്താണെന്ന് ധരിപ്പിച്ചായിരുന്നു മണല്‍ വേട്ടക്കിറങ്ങിയിരുന്നത്.
ഇതോടെ സ്റ്റേഷന് മുന്നിലും പിന്നിലുമായി ആളുകളെ നിര്‍ത്തി പോലീസിന്റെ നീക്കം നിരീക്ഷിക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.