‘സൈബര്‍ ലോകം; രക്ഷിതാക്കളുടെ ദൗത്യം’ ശില്‍പശാല നടത്തി

Posted on: November 5, 2013 7:15 pm | Last updated: November 5, 2013 at 7:15 pm

വണ്ടൂര്‍: അല്‍ ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂള്‍ എസ് പി ജി (സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) യുടെ ആഭിമുഖ്യത്തില്‍ ജില്ലാ സൈബര്‍ സെല്ലുമായി സഹകരിച്ച് ‘സൈബര്‍ ലോകം; രക്ഷിതാക്കളുടെ ദൗത്യം’ എന്നതില്‍ ശില്‍പശാല നടത്തി.
നേരത്തെ വണ്ടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുള്ള ബാഖവി, കെ പി ജമാല്‍ കരുളായി സംബന്ധിച്ചു.ശില്‍പശാലക്ക് സൈബര്‍ സെല്‍ ട്രൈനര്‍ കെ ശൈലേഷ് നേതൃത്വം നല്‍കി.