Connect with us

Ongoing News

സി ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

Published

|

Last Updated

തൃക്കരിപ്പൂര്‍: മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന അല്‍ മുജമ്മഉല്‍ ഇസ്‌ലാമി സ്ഥാപകനും പ്രമുഖ പണ്ഡിതനുമായിരുന്ന സി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഒന്നാം അനുസ്മരണ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. സമാപന സമ്മേളനം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ അധ്യക്ഷന്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ദര്‍സ് രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ട ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയക്ക് മുജമ്മഅ് കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി ഉസ്താദ് സ്മാരക അവാര്‍ഡ് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സമ്മാനിച്ചു. മര്‍ഹൂം ഉദിനൂര്‍ ടി യൂസുഫ് മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം മുജമ്മഇല്‍ നിര്‍മിക്കുന്ന മിനി കോണ്‍ഫറന്‍സ് ഹാളിന്റെ ശിലാസ്ഥാപന കര്‍മം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. ദഅ്‌വാ കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ പ്രബന്ധ മല്‍സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. സപ്ലിമെന്റ് പ്രകാശനവും ചടങ്ങില്‍ വെച്ച് നിര്‍വഹിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, വി പി എം ഫൈസി വില്ല്യാപള്ളി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എ ബി സുലൈമാന്‍ മാസ്റ്റര്‍, ടി സി മുഹമ്മദ് കുഞ്ഞിഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി സ്വാഗതവും എം ജാബിര്‍ സഖാഫി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest