മാപ്പ് പറഞ്ഞത് സംഘാടകന്‍ എന്ന നിലയില്‍: പീതാംബരക്കുറുപ്പ്

Posted on: November 4, 2013 1:25 pm | Last updated: November 4, 2013 at 1:25 pm

കൊല്ലം: താന്‍ മാപ്പു പറഞ്ഞത് സംഘാടകന്‍ എന്ന നിലയിലാണെന്നും തെറ്റ് ചെയ്തിട്ടല്ലെന്നും എന്‍ പീതാംബരക്കുറുപ്പ് എം പി പറഞ്ഞു. താന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്നും പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞതുകൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും ശ്വേതാമേനോന്‍ ഇന്നലെ പറഞ്ഞിരുന്നു.