ശകുന്തളാദേവിയുടെ ജന്‍മദിനത്തില്‍ ഗൂഗിള്‍ ‘ഡൂഡില്‍’

Posted on: November 4, 2013 11:30 am | Last updated: November 4, 2013 at 11:33 am

doodle

‘മനുഷ്യ കമ്പ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ശകുന്തളാദേവിയുടെ ജന്‍മദിനത്തില്‍ ശകുന്തളാദേവിക്ക് ആദരമായി ഗൂഗിളിന്റെ ഡൂഡില്‍. ഗൂഗിള്‍ എന്നത് കാല്‍ക്കുലേറ്ററില്‍ കാണുന്ന ഡിജിറ്റല്‍ സംഖ്യാരൂപത്തിലാണ് ഡൂഡിലില്‍ പ്രത്യക്ഷപ്പെട്ടത്. ശകുന്തളാദേവിയുടെ 84ാം ജന്‍മദിനമാണ് ഇന്ന്.

അസാമാന്യ ഗണിതശാസ്ത്ര പാടവം പ്രദര്‍ശിപ്പിച്ചയാളായിരുന്നു ശകുന്തളാദേവി. ശരവേഗത്തില്‍ വേഗത്തില്‍ കണക്കുകൂട്ടാനുള്ള തന്റെ പാടവം ആറാം വയസ്സുമുതല്‍ ശകുന്തളാദേവി വിവിധ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. 19787ല്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് കാണുന്നതില്‍ മത്സരിച്ച ശകുന്തളാദേവി 50 സെക്കന്റിനകം ഉത്തരം നല്‍കി കണ്ടിരുന്നവരെ സ്തംബ്ധരാക്കി.
1980ല്‍ ലണ്ടനിലെ ഇംമ്പീരിയല്‍ കോളജില്‍ 13 അക്കങ്ങളുള്ള രണ്ട് സംഖ്യകള്‍ 28 സെക്കന്റിനുള്ളില്‍ ഗുണിച്ച് ഉത്തരംപറഞ്ഞതോടെയാണ് ശകുന്തളാദേവി ലോക ശ്രദ്ധനേടിയത്.

1929ല്‍ ജനിച്ച കുന്തളാദേവി 2013 ഏപ്രിലിലാണ് മരണപ്പെട്ടത്.