കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണം: മനുഷ്യാവകാശ സംരക്ഷണ സമിതി

Posted on: November 3, 2013 8:06 am | Last updated: November 3, 2013 at 8:06 am
SHARE

മാനന്തവാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് മനുഷ്യാവകാശ സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മാനന്തവാടി താലൂക്ക് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ നാലിന് മാനന്തവാടി ആര്‍ഡിഒ ഓഫീസ് ഉപരോധിക്കും. ഈ റിപ്പോട്ട് നടപ്പിലാക്കിയാല്‍ ജില്ലയിലെ നാല് അതിര്‍ത്തി ഗ്രാമങ്ങളേയും പ്രതികൂലമായി ബാധിക്കും. ഇതോടെ വയനാട് പൂര്‍ണ്ണമായും ഒറ്റപ്പെടും. ഗതാഗതം, അടിസ്ഥാന വികസനം, കൃഷി, ജല വിനിയോഗം തുടങ്ങി ജന ജീവിതവുമായി ബന്ധപ്പെടുന്ന എല്ലാറ്റിനും പ്രതികൂലമാണ് ഈ പ്രഖ്യാപനം. പദ്ധതി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലെ ചെറുതും വലുതുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതി കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്നുള്ളത് ഗ്രാമ വികസനത്തെ പ്രതികൂലമായി ബാധിക്കും.
പ്രഖ്യാപിച്ച പ്രദേശങ്ങളിലുള്ള മരംമുറി നിയന്ത്രണം കര്‍ഷകരെ സാമൂഹ്യ വനവത്ക്കരത്തില്‍ നിന്നും പിന്തരിപ്പിക്കും. മാത്രവുമല്ല കര്‍ഷകരുടെ ജീവിതത്തേയും, കൃഷിക്കാരുടെ വരുമാനേത്തയും പ്രതീകൂലമായി ബാധിക്കും. വനാതിര്‍ഥിയും സാമൂഹ്യ ആവാസ കേന്ദ്രവും തമ്മില്‍ പരിപൂര്‍ണ്ണമായി വേര്‍തിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പി വി സഹദേവന്‍, പടയന്‍ അബ്ദുള്ള, ടി സി ജോസ്, എം എം അല്യോഷസ്, എ എന്‍ സുശീല, കൈപ്പാണി റഫീഖ്, മൊയ്തു വളവില്‍, പാറക്കല്‍ ശശി, ബെന്നി ആന്റണി എന്നിവര്‍ പങ്കെടുത്തു.