Connect with us

Gulf

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികളടക്കം നാല് മരണം

Published

|

Last Updated

മരിച്ച ഫിന്‍സര്‍

സൂര്‍: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.പുളിക്കല്‍ ഒളവട്ടൂര്‍ പനച്ചികപള്ളിയാളി സ്വദേശി ഫിന്‍സര്‍ (29), തിരുവല്ല സ്വദേശികളായ ഷിബു സാമുവല്‍, അനില്‍ ജോയി എന്നിവരും വാഹനത്തിന്റെ ഡ്രൈവര്‍ സ്വദേശി പൗരനുമാണ് മരിച്ചത്.

ഒമാനിലെ സൂറില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഫിന്‍സറിന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ഒമാനിലുള്ള ഫിന്‍സറിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു.

Latest