പാക്ക് താലിബാന്‍ നേതാവ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Posted on: November 2, 2013 10:13 am | Last updated: November 2, 2013 at 10:13 am

pakപെവാര്‍: പാക്ക് താലിബാന്റെ മുതിര്‍ന്ന നേതാവ് ഹക്കീമുള്ള മസൂദ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് മസൂദ് കൊല്ലപ്പെട്ടതെന്ന് പാക്ക് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. മസൂദ് കൊല്ലപ്പെട്ടുവെന്നതിന് സ്ഥിതീകരണം ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അമേരിക്കന്‍ മിസൈല്‍ ആക്രമണത്തെ പാക്ക് ഭരണകൂടം ശക്തമായി അപലപിച്ചു.