കാളികാവ്- പുറ്റമണ്ണ റോഡില്‍ കുഴിയടക്കല്‍ തുടങ്ങി

Posted on: November 2, 2013 7:00 am | Last updated: November 2, 2013 at 7:36 am

കാളികാവ്: വണ്ടൂര്‍ -കാളികാവ് റോഡില്‍ പുറ്റമണ്ണ മുതല്‍ കാളികാവ് ജങ്ഷന്‍ വരെയുള്ള ഭാഗത്ത് കുഴി അടക്കുന്ന പ്രവൃത്തി തുടങ്ങി.
കഴിഞ്ഞ വേനലില്‍ നവീകരണം നടത്തിയ കാളികാവ്- വണ്ടൂര്‍ റോഡില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്ത് മാത്രം ഫണ്ട് അപര്യാപ്തത കാരണം നന്നാക്കിയിരുന്നില്ല. ഇതോടെ ഈ ഭാഗത്ത് വന്‍കുഴികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
ഇവിടെയാണ് പത്ത് ലക്ഷത്തോളം വിനിയോഗിച്ച് കുഴിയടക്കലും റീടാറിങ്ങും നടത്തുന്നത്. കാളികാവ് പാലത്തിന്റെ ഭാഗത്താണ് പ്രവൃത്തി ആരംഭിച്ചത്. കുഴിയടക്കുന്ന ഭാഗങ്ങളില്‍ പല ഭാഗത്തായി മുന്നൂറോളം മീറ്റര്‍ ദൂരം റീ ടാറിങ്ങും നടത്തുന്നുണ്ട്.