വ്യാപാര മേഖലക്ക് പാക്കേജ് അനുവദിക്കണം: യൂത്ത് വിംഗ് ജില്ലാ കണ്‍വെന്‍ഷന്‍

Posted on: November 2, 2013 12:07 am | Last updated: November 2, 2013 at 12:07 am

കല്‍പറ്റ: കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും പ്രധാന റോഡുകളിലെ യാത്രാ നിയന്ത്രണവും കൊണ്ട് പൊറുതിമുട്ടുന്ന വയനാട്ടിലെ ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുന്നതിന് പാക്കേജ് അനുവദിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കണ്‍വെന്‍ഷന്‍ യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏപോകന സമിതി സംസ്ഥാന സെക്രട്ടറി കെ കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജോജിന്‍ ടി ജോയി അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സിജോ ചിറക്കേക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ എം ബാബുമോന്‍, ജില്ലാ സെക്രട്ടറി കെ ഉസ്മാന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഒ വ വര്‍ഗീസ് , അജിത്ത്, ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍: നൗഷാദ് കാക്കവയല്‍(രക്ഷാധികാരി), ജോജിന്‍ ടി ജോയി(പ്രസി), നാസര്‍ ബത്തേരി(ജന. സെക്രട്ടറി), അനില്‍കുമാര്‍ മാനന്തവാടി(ട്രഷറര്‍), അരുണ്‍ ജ്യോതിമത്യാസ്, റഷീദ് അമ്പലവയല്‍, കുഞ്ഞുമോന്‍ മീനങ്ങാടി, ജിബു ജോര്‍ജ് ചുള്ളിയോട്(വൈസ് പ്രസി), ഷാജി വൈത്തിരി, അഷ്‌റഫ് ചുണ്ടേല്‍, സഹദ് പനമരം, ഷാജി കരിഷ്മ കല്‍പറ്റ.