32 വാര്‍ഡുകളിലും ഒരേ ദിവസം വികസന പരിപാടികള്‍

Posted on: November 1, 2013 6:06 am | Last updated: November 1, 2013 at 2:06 pm

നീലേശ്വരം: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത നഗരസഭ മൂന്നാം വര്‍ഷത്തിലേക്ക്. ആകെ 32 വാര്‍ഡുകളിലും ഓരോരാ വികസന പദ്ധതികളൊരുക്കി സംസ്ഥാനത്തുതന്നെ മാതൃകയാവാനൊരുങ്ങുകയാണ് നഗരസഭ.

കേരളപിറവിദിനമായ ഇന്ന് രാവിലെ ഒമ്പതിനു ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം സമാപിക്കും. ഉച്ചക്ക്് 12 നു കടിഞ്ഞി മൂലയില്‍ പണികഴിപ്പിച്ച വയോജന പകല്‍ വിശ്രമകേന്ദ്രം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്്ഘാടനം ചെയ്യും. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഓരോ വാര്‍ഡിലും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍,അംഗന്‍വാടി ജീവനക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളുടെ മേധാവികളും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്്.
മെഡിക്കല്‍ ക്യാമ്പുകള്‍, അംഗന്‍വാടികള്‍ക്കു ഗ്യാസ്് സിലിണ്ടര്‍ വിതരണം, വായനശാലകള്‍ക്ക് പുസ്തകവിതരണം, വൃക്ഷത്തൈ വിതരണം, വെറ്റിനറി വിതരണം, കറവപശു വിതരണം, കന്നുകാലികള്‍ക്ക്്് വന്ധ്യതാ നിവാരണ ക്യാമ്പ്, പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക്് തൊഴുത്തു നിര്‍മാണ ധനസഹായം, തുടര്‍വിദ്യാഭ്യാസ തുല്യത സര്‍ട്ടിഫിക്കറ്റ്് വിതരണം, താലൂക്കാശുപത്രിയില്‍ നവീകരിച്ച വാര്‍ഡ്് ജനങ്ങള്‍ക്കായി സമര്‍പ്പണം എന്നീ വ്യത്യസ്്ത പരിപാടികളാണ് വാര്‍ഡ്തലത്തില്‍ നടക്കുന്നത്്. ടൗണ്‍ പ്ലാനിംഗ്് വിഭാഗം ഇന്നുമുതല്‍ ഏകദിന കെട്ടിട നിര്‍മാണ അനുമതി ഒരുക്കും. തുടര്‍ന്ന്് കെട്ടിട നിര്‍മാണ അപേക്ഷകള്‍ സാക്ഷ്യപത്രത്തിന്‍ മേല്‍ തത്സമയ അനുമതി ലഭിക്കും. മലയാള ദിനാചരണ ഭാഗമായി കണ്ണൂര്‍ യൂനിവേഴ്സ്റ്റി മലയാളവിഭാഗം മേധാവി ഡോ. എ എം ശ്രീധരന്‍ പ്രഭാഷണം നടത്തും. ഏകദിന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ജനോപാകാരപദ്ധതികളാണ് നാട്ടുകാരുടെ മുമ്പില്‍ സമര്‍പ്പിക്കുന്നത്്.
വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ വി ഗൗരി, സെക്രട്ടറി എന്‍ വിജയകുമാര്‍,കൗണ്‍സിലര്‍മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, ടി വി അമ്പൂട്ടി, കെ കാര്‍ത്ത്യായനി, എച്ച് ഐ രവീന്ദ്രന്‍ പങ്കെടുത്തു.