കണ്ണൂര്‍: കണ്ണൂര്‍ ഡി സി സി ഓഫീസിന് നേരെ കല്ലേറ്. ഇന്നലെ അര്‍ധരാത്രി ഉണ്ടായ കല്ലേറില്‍ ഓഫീസിന്റെ ജനല്‍ചില്ലിന് കേടുപറ്റി.
അതേസമയം പോലീസിന്റെ അനാസ്ഥയാണ് ഡി സി സിഓഫീസ് അക്രമിക്കപ്പെടാന്‍ കാരണമെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പാര്‍ട്ടി ഓഫീസുകള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും നേതൃത്വം ആരോപിച്ചു.
സംഭവത്തിന് പിന്നില്‍ സി പി എം തന്നെയാണെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. സി പി എമ്മിന്റെ റൗഡിസമാണ് ഇത് കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.