Connect with us

Palakkad

സ്റ്റേറ്റ് ബേങ്കില്‍ ജീവനക്കാരുടെ കുറവ് നികത്തണം: സ്റ്റാഫ് യൂനിയന്‍

Published

|

Last Updated

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്ന സംവിധാനം ഉള്‍പ്പെടെ അധികസേവന മേഖലകള്‍ നിലവില്‍ വന്നിട്ടും ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ മാനേജ്‌മെന്റ് അലംഭാവം കാണിക്കുകയാണെന്ന് സ്‌റ്റേറ്റ് ബേങ്ക്‌സ് സ്റ്റാഫ് യൂനിയന്‍ (കേരള സര്‍ക്കിള്‍).
രണ്ടായിരത്തില്‍ ബേങ്കിന്റെ കേരള സര്‍ക്കിള്‍ നിലവില്‍ വന്നപ്പോള്‍ 233 ശാഖകളും 2916 ക്ലറിക്കല്‍ ജീവനക്കാരും ഉണ്ടായിരുന്നപ്പോള്‍ 5542 കോടി രൂപയായിരുന്നു ബിസിനസ്. ഇപ്പോള്‍ ശാഖകള്‍ 480 ആയി. ബിസിനസ് 10 ഇരട്ടിയോളം വര്‍ധിച്ചു. എന്നിട്ടും ജീവനക്കാരുടെ എണ്ണത്തില്‍ ആനുപാതിക വര്‍ധനയില്ലെന്ന് ജനറല്‍ സെക്രട്ടറി എ ജയകുമാര്‍ ചൂണ്ടിക്കാട്ടി. ക്ഷേമസബ്ഡിസികള്‍ ബേങ്കിലൂടെ നല്‍കുന്ന സംവിധാനം വന്നതോടെ ഇടപാടുകാരുടെ എണ്ണവും വിവിധ സേവനങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങളുടെ എണ്ണവും കൂടി. ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ഇനിയും തുടങ്ങാനുണ്ട്. പോലീസ് സഹായത്തോടെയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ശാഖകളില്‍ നാല് വീതം ക്ലറിക്കല്‍ ജീവനക്കാരെ നിയമിക്കണമെന്നും 16 വര്‍ഷമായി നടക്കാത്ത മെസഞ്ചര്‍, പ്യൂണ്‍ നിയമനം പുനരാരംഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ബേങ്ക് സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ജീവനക്കാരെ സ്ഥിരം നിയമിക്കണമെന്നും അലംഭാവം തുടര്‍ന്നാല്‍ പ്രക്ഷോഭത്തിന് ഒരുങ്ങുമെന്നും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ജി പി രാമചന്ദ്രന്‍, അസി. ജനറല്‍ സെക്രട്ടറി പി എം ശ്രീവത്സന്‍ എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest