Connect with us

National

രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകളെ പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും ഹിന്ദു മുസ്‌ലിം വര്‍ഗീയത മുതലെടുക്കാന്‍ ബി ജെ പിയാണ് കലാപത്തിന് തിരികൊളുത്തിയതെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി ബി ജെ പി നല്‍കിയ പരാതിയിലാണ് നടപടി.

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. തീവ്രവാദ സംഘടനകള്‍ സമീപിച്ച യുവാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ രാഹുല്‍ തയാറാകണമെന്ന് ബി ജെ പി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്താവനയ്ക്കു ശേഷം രാഹുല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest