Connect with us

National

പാറ്റ്‌ന സ്‌ഫോടനം: എന്‍ ഐ എ കസ്റ്റഡിയിലെടുത്ത ആള്‍ രക്ഷപ്പെട്ടു

Published

|

Last Updated

റാഞ്ചി: പാറ്റ്‌ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ കസ്റ്റഡിയിലെടുത്തയാള്‍ രക്ഷപ്പെട്ടു. മെഹര്‍ ആലം എന്ന ആളാണ് രക്ഷപ്പെട്ടത്. ബീഹാറിലെ ദര്‍ബാംഗ ജില്ലയില്‍ നിന്ന് പിടിയിലായ ഇയാളെ പാറ്റ്‌നയിലേക്ക് കൊണ്ടുവരുന്നതിനിടെ പാറ്റ്‌നയില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെയുള്ള മുസാഫര്‍പൂരില്‍ വെച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് തെഹ്‌സീന്‍ അക്തറുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ആളാണ് മെഹര്‍ ആലം. സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നാണ് പോലീസ് നിഗമനം.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു.ഝാര്‍ഘണ്ഡിലെ റാഞ്ചിയില്‍ നിന്നും ഹുസൈന്‍ അക്തര്‍ എന്നയാളാണ് അറസ്റ്റിലായത്.