Connect with us

Kerala

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. അഞ്ചു പതിറ്റാണ്ട് നീണ്ട പൊതു ജീവിതത്തില്‍ ഒരിക്കല്‍പോലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പതിവ്‌പോലെ ആള്‍ക്കൂട്ടങ്ങളും അവരുടെ പ്രശ്‌നങ്ങളിലും നിറയുന്നതാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആഘോഷം. പ്രതിപക്ഷത്തനിന്നുള്ള പരിഹാസം ഏറെ ഉണ്ടായിട്ടുപോലും ജനസമ്പര്‍ക്കംപോലുള്ള പരിപാടിയിലൂടെ ജനങ്ങളുടെ ഇഷ്ടപാത്രമാവുകയാണ് ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കല്ലേറില്‍ പരുക്കേറ്റ് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുന്നതിനാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ ഗൃഹനാഥന്‍ വീട്ടിലുണ്ടാകുമെന്ന സന്തോഷമാണ് കുടുംബാംഗങ്ങള്‍ക്കിടയിലെ സന്തോഷം. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടേയും ബേബിയുടേയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ചാണ്ടിയുടെ ജനനം. മുത്തച്ഛന്റെ വഴി പിന്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തിലേക്ക വന്നത്.