Connect with us

Kozhikode

ശ്രേഷ്ഠ ഭാഷാ വാരാചരണം നാളെ തുടങ്ങും

Published

|

Last Updated

കുന്ദമംഗലം: ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന്റെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നീണ്ടുനില്‍ക്കുന്ന ശ്രേഷ്ഠ ഭാഷാ വാരാചരണം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഒമ്പതിന് വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന പ്രാചീന വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള നാടോടി ഗാനങ്ങളും നാടന്‍കലാ രൂപങ്ങളും കോര്‍ത്തിണക്കുന്ന സംസ്‌കൃതി അരങ്ങേറും.
രണ്ടാംദിവസം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള തിരൂര്‍ തുഞ്ചന്‍ പറമ്പ് സന്ദര്‍ശിക്കും. നവമ്പര്‍ നാലന് രാവിലെ 9.30ന് എന്‍ പി രാജേന്ദ്രന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ബഷീറിന്റെ ലോകം നടക്കും. നവംബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മലയാളികളുടെ പഴയകാല ജീവിതം സാക്ഷ്യപ്പെടുത്തുന്ന പുരാവസ്തു പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് കുട്ടികളുടെ കുഞ്ഞുണ്ണി മുതിര്‍ന്നവരുടെയും പഠനക്ലാസ് നടക്കും.
പത്രസമ്മേളനത്തില്‍ രക്ഷാധികാരി സി ടി അബ്ദുര്‍റഹ്മന്‍, ജോണ്‍ മാത്യു, ടി അബ്ദുല്ല, കെ മുരളീധര്‍, രജീഷ് മംഗലത്ത് പങ്കെടുത്തു.