Connect with us

International

ടിയാനാമെന്‍: അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ബീജിംഗ്: ചൈനയിലെ ടിയാനാമെന്‍ ചത്വരത്തില്‍ ജീപ്പ് കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവം തീവ്രവാദ ആക്രമണമാണെന്ന് പോലീസ് പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണ സമയത്ത് ജീപ്പിലുണ്ടായിരുന്നവരും സംഭവത്തില്‍ മരിച്ചവരും രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ സിന്‍ജിയാംഗ് പ്രദേശത്ത് നിന്നുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതു സംബന്ധിച്ച അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച നിരവധി കാല്‍നട യാത്രക്കാരുടെയും പോലീസുകാരുടെയും ഇടയിലൂടെ ജീപ്പ് പാഞ്ഞുകയറിയാണ് ചരിത്രപ്രസിദ്ധമായ ടിയാനാമെന്‍ ചത്വരത്തില്‍ കത്തിനശിച്ചത്. അഞ്ച് പേര്‍ മരിക്കുകയും 38 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സിന്‍ജിയാംഗ് പ്രവിശ്യയില്‍ നിന്നുള്ള രണ്ട് പേരെയാണ് ആക്രമണത്തില്‍ പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു. നഗരത്തില്‍ ഹോട്ടലുകള്‍ക്ക് മുന്നില്‍ സംശയമുള്ളവരെ കുറിച്ച് വിവരം നല്‍കാന്‍ പോലീസ് നോട്ടീസുകള്‍ പതിച്ചിരുന്നു. ജീപ്പില്‍ പെട്രോള്‍ ഒഴിച്ചാണ് തീപ്പടര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest