Connect with us

Wayanad

നാളെ പ്രതിഷേധ ഗ്രാമസഭ സംഘടിപ്പിക്കും

Published

|

Last Updated

മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തില്‍ ഭരണസമതി നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സിപി എം എടവക, നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് പ്രതിഷേധ ഗ്രാമസഭ തീര്‍ക്കും.
പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധഗ്രാമസഭ സിപി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇ എം ശങ്കരന്‍ മാസ്റ്റര്‍ അധ്യഷനാകും. എടവക പഞ്ചായത്തില്‍ അഴിമതിയില്‍ മുങ്ങികുളിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും അഴിമതിക്കും കൗട്ട് നില്‍ക്കുകയാണ്. പ്രതിഷേധ ഗ്രാമസഭയിഇ പഞ്ചായത്തിലെ അഴിമതികള്‍ തുറന്നു കാട്ടും. വ്യത്യസ്തമായ ഒരു സമര രീതിയിലാണ് ഇത് നടക്കുക.
വിവിധ മേഖലകളിലുള്ള പ്രശ്‌നങ്ങള്‍ ഇവിടെ അവതരിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഷൂവ്, ഗ്ലൗസ്, കയര്‍ ഭൂവസ്ത്രം എന്നിവ വാങ്ങിയതില്‍ വന്‍ ക്രമകേടാണ് നടത്തിയത്. സാധാരണക്കാരനു നല്‍കേണ്ട ആനുകൂല്യങ്ങള്‍ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും തട്ടിയെടുക്കുകയാണ്. പഞ്ചായത്തില്‍ മുന്‍ ഭരണ സമിതി നടപ്പിലാക്കിയ എല്ലാ വികസന പ്രവര്‍ത്തനങ്ങളും അട്ടിമറിക്കുകയാണ്.എടവക പഞ്ചായത്ത് ഇഗപ്പാള്‍ തട്ടിപ്പ് അവാര്‍ഡുകള്‍ പണം നല്‍കി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്.ഇഎംഎസ് ഭവനപദ്ധതിയിലെ നല്ലൊരു ശതമാനം ഗുണഭോക്താക്കളും ഇതിന്റെ ഘഡുക്കള്‍ കിട്ടാതെ കഷ്ടപ്പെടുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ കെ ടി പ്രകാശന്‍, ജസ്റ്റിന്‍ ബേബി, മനു കുഴിവേലി, കെ ആര്‍ ജയപ്രകാശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest