Connect with us

Kerala

അക്രമികള്‍ക്കെതിരെ ഒറ്റക്കെട്ടാകണം: എസ് ജെ എം

Published

|

Last Updated

കോഴിക്കോട്: പള്ളികളും മദ്‌റസകളും തകര്‍ക്കുകയും സുന്നി പ്രവര്‍ത്തകരെ അക്രമിക്കുകയും കള്ളക്കേസുകളുണ്ടാക്കുകയും ചെയ്ത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന സാമൂഹികദ്രോഹികള്‍ക്കെതിരെ സമാധാനകാംക്ഷികള്‍ രാഷ്ട്രീയം മറന്നു ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു.
ഓണപ്പറമ്പില്‍ സ്വന്തം മദ്‌റസ കത്തിക്കുകയും പാറാട്ട് ബോംബ് നിര്‍മിക്കുകയും ചെയ്ത വിഘടിതരുടെ ഗൂഢാലോചന പുറത്തുകൊണ്ടു വരാനും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കാനും അധികൃതര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് എസ്‌ജെ എം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നവംബറില്‍ സംസ്ഥാന സാരഥികള്‍ കര്‍ണാടകയിലും ലക്ഷദ്വീപിലും പര്യടനം നടത്തും. 16 ന് നടക്കുന്ന എസ് ജെ എം പത്താം വാര്‍ഷിക പ്രഖ്യാപന സമ്മേളനവും ഫെബ്രുവരിയില്‍ നടക്കുന്ന സഅദിയ്യ സമ്മേളനവും വിജയിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു.
സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. ഡോ.അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Latest